Logo
Banner

പാര്‍ക്കോയില്‍ അപൂര്‍വ്വ ന്യൂറോ ഇന്റര്‍വെന്‍ഷന്‍ വിജയകരം

വടകര: തലച്ചോറിന്റെ ഇരുവശവും രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് പാര്‍ക്കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ച 86 വയസ്സുകാരനായ മുതിര്‍ന്ന പത്രപ്രവര്‍ത്തകനെ അപൂര്‍വ്വ ന്യൂറോ ഇന്റര്‍വെന്‍ഷന്‍ പ്രക്രിയയിലൂടെ സുഖപ്പെടുത്തി. പെരിങ്ങത്തൂര്‍ സ്വദേശിയായ അദ്ദേഹം പൂര്‍ണ്ണ ആരോഗ്യത്തോടെ ഇപ്പോള്‍ വീട്ടില്‍ വിശ്രമിക്കുകയാണ്. ആറു മാസം മുമ്പ് മറവി രോഗം ബാധിക്കുകയും ഇതിനായി പലതരം ചികിത്സ നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നതിനിടയില്‍ രോഗി പെട്ടെന്ന് അബോധാവസ്ഥയിലായതിനെ തുടര്‍ന്നാണ് പാര്‍ക്കോയില്‍ എത്തിച്ചത്. സിടി സ്‌കാന്‍ പരിശോധനയില്‍ അക്യൂട്ട് ഓണ്‍ ക്രോണിക് സബ്ഡ്യൂറല്‍ ഹെമറ്റോമ ആണെന്ന് കണ്ടെത്തുകയും ഇതിനെ തുടര്‍ന്നാണ് മറവിരോഗമെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. തുടര്‍ന്ന് തളം കെട്ടിയ രക്തം തലയോട്ടിയുടെ ഇരുവശവും രണ്ടു വീതം ദ്വാരങ്ങളുണ്ടാക്കി ബൈലാട്രല്‍ സബ്ഡ്യൂറല്‍ ഹെമറ്റോമ ഇവാക്വേഷന്‍ പ്രക്രിയയിലൂടെ വലിച്ചെടുത്തു. എന്നാല്‍ രോഗി രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകള്‍ കഴിക്കുന്നതിനാല്‍ വീണ്ടും രക്തസ്രാവം ഉണ്ടാവാനുള്ള സാധ്യത മെഡിക്കല്‍ സംഘത്തിന് മുന്നില്‍ വലിയ വെല്ലുവിളി ഉയര്‍ത്തി. അതിസങ്കീര്‍ണ്ണമായ മിഡില്‍ മെനിഞ്ചിയല്‍ ആര്‍ട്ടറി എംബോളൈസേഷന്‍ മാത്രമായിരുന്നു ഇതിന് പരിഹാരം. മിനിമലി ഇന്‍വേസീവ് ന്യൂറോ എന്‍ഡോവാസ്‌കുലാര്‍ പ്രൊസീജിയര്‍ വഴി കത്തീറ്റര്‍ മിഡില്‍ മെനിഞ്ചിയല്‍ ആര്‍ട്ടറിയിലേക്ക് കടത്തി അതിന്റെ അഗ്രഭാഗം പിവിഎ പാര്‍ട്ടിക്ക്ള്‍ ഉപയോഗിച്ച് ബ്ലോക്ക് ചെയ്ത് രക്തസ്രാവം സ്ഥായിയായി തടയുന്നതാണ് ഈ പ്രക്രിയ.
എന്നാല്‍ രോഗിയുടെ പ്രായാധിക്യവും മറ്റു രോഗങ്ങളും മിഡില്‍ മെനിഞ്ചിയല്‍ ആര്‍ട്ടറി് എംബോളൈസേഷന് തടസമായിരുന്നു. എങ്കിലും രോഗിയുടെ മക്കളും ബന്ധുക്കളും നല്‍കിയ പിന്തുണയോടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോ സയന്‍സസ് ചെയര്‍മാനും ന്യൂറോ ഇന്റര്‍വെന്‍ഷന്‍ ആന്റ് സ്ട്രോക്ക് ഡയറക്ടറുമായ ഡോ. ഷാക്കിര്‍ ഹുസൈന്‍ ഹക്കീമും സംഘവും സാങ്കേതിക മികവ് ആവശ്യപ്പെടുന്ന ആ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. ഈ അപൂര്‍വ്വ ന്യൂറോ ഇന്റര്‍വെന്‍ഷന്‍ പ്രക്രിയ വിജയിച്ചതോടെ രക്തസ്രാവം നിലയ്ക്കുകയും ഭാവിയില്‍ ഇത് സംഭവിക്കാതിരിക്കാനുള്ള സാധ്യത ഇല്ലാതാവുകയും ചെയ്തു. സുഖം പ്രാപിച്ച രോഗി പൂര്‍ണ്ണ ആരോഗ്യത്തോടെ ഏഴാം ദിവസം ആശുപത്രിവിടുകയും പൂര്‍ണ്ണ ആരോഗ്യത്തോടെ തുടര്‍ പരിശോധനകള്‍ക്ക് എത്തുകയും ചെയ്തു. ന്യൂറോ വിഭാഗം മേധാവിയും ന്യൂറോ ഇന്റര്‍വെന്‍ഷന്‍ ആന്റ് സ്ട്രോക്ക് ഡെപ്യൂട്ടി ഡയറക്ടറുമായ ഡോ. ടിപി മൊയിനുല്‍ ഹഖ്, കണ്‍സള്‍ട്ടന്റ് സ്ട്രോക്ക് ആന്റ് ഇന്റര്‍വെന്‍ഷനല്‍ ന്യൂറോളജിസ്റ്റ് ഡോ. റിംപി ജോസഫ്, ന്യൂറോ സര്‍ജന്‍ ഡോ. കെ.ജി ലോധ എന്നിവരാണ് ഡോ. ഷാക്കിര്‍ ഹുസൈന്‍ ഹക്കീമിനോടൊപ്പം ഈ അപൂര്‍വ്വ ന്യൂറോ ഇന്റര്‍വെന്‍ഷന്‍ പ്രക്രിയ നിര്‍വ്വഹിച്ചത്.

ആയിരം പിറവികളുടെ നിറവില്‍ പാര്‍കോ

പത്തു മാസങ്ങള്‍ക്കകം 1300 കുഞ്ഞുങ്ങളാണ് പാര്‍ക്കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ജനിച്ചത്. അതില്‍ ഭൂരിഭാഗവും നോര്‍മല്‍ ഡെലിവറി ആയിരുന്നു. ഗര്‍ഭകാല ചികിത്സയും പ്രസവവും കൂടാതെ സ്ത്രീകളെ ബാധിക്കുന്ന എല്ലാത്തരം രോഗങ്ങള്‍ക്കും പാര്‍ക്കോയില്‍ അത്യാധുനിക ചികിത്സ ലഭ്യമാണ്. നവജാത ശിശുക്കളുടെ ചികിത്സക്കായുള്ള നിയോനാറ്റോളജി വിഭാഗം അന്താരാഷ്ട്ര നിലവാരത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്.Level-3 NICU, Conventional ventilator,  CPAP, HHHFNC, LED Phototherapy Units, Laminar flow,  In-house Neuro sonography,Portable X-Ray,  Portable ABG,  Total Parenteral Nutrition, Peripheral Invasive Central Catheter Insertion,  Umblical Vein and Artery Catheterization,  Exchange Transfusion തുടങ്ങിയ സംവിധാനങ്ങളും സേവനങ്ങളും നിയോനാറ്റോളജി വിഭാഗത്തില്‍ ലഭ്യമാണ്. മാസം തികയാതെ പ്രസവിക്കുന്ന കുഞ്ഞുങ്ങള്‍ക്കായി പാര്‍ക്കോ പ്രത്യേക പരിചരണവും സുരക്ഷയുംഉറപ്പുവരുത്തുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

0496 3519999, 0496 2519999
www.parcohospital.com

PARCO Dermatology and Cosmetology Department was Inaugurated

Vadakara: The revamped Dermatology and Cosmetology Department at Parco Institute of Medical Sciences was inaugurated by Dr. Oosman Jasmine, who is an eminent Plastic Surgeon and Head of Plastic & Reconstructive Surgery Department, Life Care Hospital Abudhabi. Parco Chairman PP Aboobacker, Executive Director Dr. Dilshad Babu, Medical Director Dr. Naseer P, Director Ashiq Aboobacker, Parco Doctor's Club President and Senior Consultant Neonatologist Dr. Nousheed Ani M, Consultant Dermatologist & Cosmetologist Dr. Nafina Jasmine spoke.

Apart from skin disease treatments, the Dermatology & Cosmetology department headed by Dr. Nafina Jasmine, has been expanded with advanced systems with the help of innovative technology. PARCO is introducing the latest Cellina PR for the first time in Vadakara for Radio-frequency subcision procedure to remove permanent scars on the body etc.  

Hair Transplantation, Laser hair removal, Acne scar reduction, Anti-aging treatments, Wrinkle reduction, Botox/Fillers, Double Chin reduction, Microneedling, Radiofrequency, RF skin tightening, RF subcision, RF matrix, Face Rejuvenation, Pigmentation treatments, Chemical Peels, Hydrafacial, Hair Regrowth treatments, PRP, Mesotherapy, Glutathione, Dermatosurgery, Nail Surgeries, Paediatric Dermatology. All such skin related treatments are available in Dermatology & Cosmetology Department.


Department of Dermatology and Cosmetology at Parco Institute of Medical Sciences, Vadakara is headed by eminent plastic surgeon Dr. Usman Jasmin inaugurates.

പ്രമേഹത്തിനെതിരെ പ്രതിരോധം തീര്‍ത്ത് പാര്‍ക്കോ ഡയബത്തോണ്‍ 2022

വടകര: ലോക പ്രമേഹ ദിനത്തില്‍ പാര്‍ക്കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് സംഘടിപ്പിച്ച പാര്‍ക്കോ ഡയബത്തോണ്‍ 2022 സൗജന്യ ശില്പശാല പ്രമേഹത്തിനെതിരെയുള്ള പ്രതിരോധമായി. എന്‍ഡോക്രിനോളജി, ജനറല്‍ മെഡിസിന്‍, ഡയബറ്റോളജി, നെഫ്രോളജി, ഗൈനക്കോളജി, പൊഡിയാട്രി, ന്യൂട്രീഷ്യന്‍ ആന്റ് ഡയറ്ററ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റുകളിലെ വിദഗ്ദ്ധരുടെ നേതൃത്വത്തിലായിരുന്നു ശില്പശാല. പ്രമേഹത്തിനെതിരെയുള്ള സമഗ്ര ബോധവല്‍ക്കരണത്തിനായി ഒരുക്കിയ ഡയറ്റ് കൗണ്‍സിലിംഗ്, ഡയബറ്റിക് എക്‌സസൈസ് പരിശീലനം, ഓപ്പണ്‍ ഫോറം തുടങ്ങിയ സെഷനുകള്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ശില്പശാലയില്‍ പങ്കെടുത്തവര്‍ക്ക് 1750 രൂപ വിലവരുന്ന എച്ച്ബിഎഐസി, യൂറിന്‍, മൈക്രോ ആല്‍ബുമിന്‍, വി.പി.ടി തുടങ്ങിയ ലബോറട്ടറി പരിശോധനകള്‍ സൗജന്യമായിരുന്നു. വരും ദിവസങ്ങളില്‍ സൗജന്യ കണ്‍സള്‍ട്ടേഷനും ഉണ്ടായിരിക്കും. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ദില്‍ഷാദ് ബാബു ശില്പശാല ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പി നസീര്‍ ലോക പ്രമേഹദിന സന്ദേശം നല്‍കി. സീനിയര്‍ കണ്‍സള്‍ട്ടന്റ് നെഫ്രോളജിസ്റ്റ് ഡോ. സന്ദീപ് ശ്രീധരന്‍ മോഡറേറ്ററായിരുന്നു. എന്‍ഡോക്രിനോളജിസ്റ്റ് ഡോ. വികാസ് മലിനേനി, സീനിയര്‍ കണ്‍സള്‍ട്ടന്റ് നെഫ്രോളജിസ്റ്റ് ഡോ. തുഷാര എ, ജനറല്‍ മെഡിസിന്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. സിബിന്‍ കെ.എസ്, സീനിയര്‍ കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റ് ഡോ. ഗീത ദേവരാജ്, ഒബ്‌സ്റ്റട്രിക്‌സ് ആന്റ് ഗൈനക്കോളജി സീനിയര്‍ വിസിറ്റിംഗ് കണ്‍സള്‍ട്ടന്റ് ഡോ. ജീന ബാബുരാജ,് ചീഫ് ഡയറ്റീഷ്യന്‍ രേഖ രവീന്ദ്രന്‍, വെല്‍നസ് ആന്റ് ഫിസിക്കല്‍ ട്രെയിനര്‍ മിനി പി.എസ് സംസാരിച്ചു.PARCO DIABETHON 2022

സൗജന്യ പ്രമേഹ ശില്പശാല 14ന് പാർക്കോയിൽ

വടകര: ലോക പ്രമേഹ ദിനമായ നവംബർ 14ന് പാർക്കോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് സംഘടിപ്പിക്കുന്ന പാർക്കോ ഡയബെത്തോൺ 2022 ന്റെ ഭാഗമായി സൗജന്യ പ്രമേഹ ശില്പശാല സംഘടിപ്പിക്കുന്നു. പ്രമേഹത്തെ അറിയാനും പ്രതിരോധിക്കാനും രോഗബാധിതർക്ക് കൃത്യമായ ദിശാബോധം നൽകുന്നതിനുമായി സംഘടിപ്പിക്കുന്ന ശില്പശാലക്ക് എൻഡോക്രിനോളജി, ജനറൽ മെഡിസിൻ, ഡയബറ്റോളജി, നെഫ്രോളജി, ഗൈനക്കോളജി, പൊഡിയാട്രി, ന്യൂട്രീഷ്യൻ ആന്റ് ഡയറ്ററ്റിക്സ് ഡിപ്പാർട്ട്മെന്റുകളിലെ വിദഗ്ദ്ധ ഡോക്ടർമാർ നേതൃത്വം നൽകും. രാവിലെ 11 മുതൽ ഒരു മണിവരെ നീണ്ടുനിൽക്കുന്ന ശില്പശാലയിൽ വിവിധതരം ലബോറട്ടറി പരിശോധനകൾ, ഡയറ്റ് കൗൺസിലിംഗ്, ഡയബറ്റിക് എക്സസൈസ് പരിശീലനം, ചോദ്യോത്തരങ്ങൾക്കായി ഓപ്പൺ ഫോറം തുടങ്ങിയ സെഷനുകൾ ഉൾപ്പെടുത്തിയതായി എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ദിൽഷാദ് ബാബുവും മെഡിക്കൽ ഡയറക്ടർ ഡോ. പി നസീറും വാർത്താസമ്മേളനത്തിൽ അറിയിച്ചു. ശില്പശാലയിൽ പങ്കെടുക്കുന്നവർക്ക് 1750 രൂപ വിലവരുന്ന ഷുഗർ, എച്ച്ബിഎഐസി, യൂറിൻ മൈക്രോ ആൽബുബിൻ, വി.പി.ടി തുടങ്ങിയ ലബോറട്ടറി പരിശോധനകളും കൺസൾട്ടേഷനും സൗജന്യമായിരിക്കുമെന്ന് അവർ വ്യക്തമാക്കി. പ്രമേഹരോഗികൾക്കും രോഗലക്ഷണങ്ങളുള്ളവർക്കും പ്രമേഹത്തെക്കുറിച്ചറിയാൻ ആഗ്രഹിക്കുന്നവർക്കും ശില്പശാലയിൽ പങ്കെടുക്കാം. താല്പര്യമുള്ളവർ 0496 3519999, 0496 2519999 നമ്പറുകളിൽ രജിസ്റ്റർ ചെയ്യണം. എൻഡോക്രിനോളജിസ്റ്റ് ഡോ. വികാസ് മലിനേനി, സീനിയർ കൺസൾട്ടന്റ് നെഫ്രോളജിസ്റ്റ് ഡോ. സന്ദീപ് ശ്രീധരൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Press Meet

PARCO Airport Clinic inaugurated at Kannur International Airport

PARCO Airport Clinic at Kannur international Airport was inaugurated on 9th of December by Padma Shri M.A.Yusuff Ali along with P.A.Rahman - Chairman of Parco Group.

  • Parco Airport Clinic provides emergency needs to travellers in need of a medical check - up or any health - related problems.

  • Three Ambulances, Six Paramedics Staffs, Pharmacy, Emergency Physicians are also provided at the facility.

PARCO Airport Clinic inaugurated at Kannur International Airport

PARCO Airport Clinic inaugurated at Kannur International Airport

PARCO Institute of Medical Sciences- Career Opportunities

PARCO Institute of Medical Sciences offers a wide range of career opportunities in various departments. Feel free to post your Resume at our career page.

  • Immediately required Admin Executive.

  • Immediately required Chartered Accountant.

PARCO Institute of Medical Sciences- Career Opportunities

PARCO Institute of Medical Sciences- Career Opportunities

GET IN TOUCH


National Highway Bypass, P.T Road, Vatakara, Kerala - 673106

0496 351 9999

info@parcohospital.com